0 Comments

കറണ്ട് ബിൽ അടയ്ക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് കെ എസ് ഇ ബി തൽക്കാലത്തേക്ക് അവസാനിപ്പിക്കുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പണമടയ്ക്കാത്തതിന്റെ പേരിൽ ആരുടെയും കണക്ഷനുകൾ വിച്ഛേദിക്കരുതെന്നാണ് മാനേജിംഗ് ഡയറക്ടറുടെ വാക്കാലുളള കർശന നിർദ്ദേശം. ഈ നിർദ്ദേശത്തെത്തുടർന്ന് സെക്ഷൻ ഓഫീസുകൾക്ക് അധികൃതർ ഉത്തരവ് നൽകിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് അതൃപ്തി ഉണ്ടാക്കുന്ന കാര്യങ്ങൾ പൂർണമായും ഒഴിവാക്കണമെന്നാണ് സർക്കാർ തീരുമാനം. ഇതിനെ പിൻപറ്റിയാണ് പണമടയ്ക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കാൻ നേരത്തേ നൽകിയ ഉത്തരവ് മരവിപ്പിച്ചത്.കെ എസ് ബിയിൽ ഇപ്പോൾ ഊർജിത പണപ്പിരിവിന്റെ കാലമാണ്. ലോക്ക്ഡൗണിനുമുമ്പും അതിനുശേഷവുമുളള കുടിശികകൾ എത്രയും പെട്ടെന്ന് പിരിച്ചെടുക്കാൻ ബോർഡ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് മാസം 500യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന കുടിശിക വരുത്തിയ ഗാർഹിക ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കാൻ നോട്ടീസ് നൽകിയിരുന്നു. ഇവയിലുളള തുടർ നടപടികൾ നിറുത്തവയ്ക്കാനും ഇനി നോട്ടീസ് നൽകേണ്ടെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം വൈദ്യുത മോഷണം ഉൾപ്പടെയുളള കേസുകൾ റിപ്പോർട്ടുചെയ്താൽ അത്തരക്കാരുടെ കണക്ഷൻ വിച്ഛേദിക്കുന്നതിന് തടസമില്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!