വനിതാ ടി20 ചലഞ്ചിന്റെ കലാശപോരാട്ടത്തില്‍ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഒരു സംഭവമുണ്ടായി. വിജയികളായ ട്രെയിന്‍ ബ്ലെയ്സേഴ്സിന്റെ തായ്ലാന്റ് താരം നട്ടകന്‍ ചന്ദത്തിന്റെ ഒരു അസാമാന്യ ബൌണ്ടറി സേവായിരുന്നു അത്. ജെമിമ റോഡ്രിഗസിന്റെ ബൌണ്ടറി ശ്രമം ചന്ദം മനോഹരമായി തടഞ്ഞത് ഇന്നലെ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്ത സംഭവങ്ങളിലൊന്നായിരുന്നു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ട്രെയിൽ ബ്ലെയ്സേഴ്സ് 119 റൺസിന്റെ വിജയലക്ഷ്യമാണ് സൂപ്പർനോവാസിന് മുന്നിലുയർത്തിയത്. രണ്ടാം ഓവറിലെ ആദ്യ പന്ത് തന്നെ തേർഡ് മാനിലൂടെ ബൗണ്ടറിയിലെത്തിക്കാനായിരുന്നു ജെമിമയുടെ ശ്രമം. എന്നാൽ ഗല്ലി പൊസിഷനില്‍ നിന്നും പന്തിന് പിന്നാലെ കുതിച്ച ചന്ദം ബൗണ്ടറിക്കരികിൽ വച്ച് ഉയർന്ന് ചാടി പന്ത് പിന്നിലേക്ക് തട്ടിമാറ്റി. അസാമാന്യ മെയ് വഴക്കത്തോടെയായിരുന്നു ചന്ദത്തിന്റെ ആ പ്രകടനം.
മത്സരത്തിന്റെ മറ്റൊരു ഘട്ടത്തില്‍ ദീപ്തി ശർമയുടെ പന്തിൽ ജമീമയെ പുറത്താക്കാൻ കവർ പോയിന്റിൽ ചന്ദമെടുത്ത ക്യാച്ചും ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടി. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ചന്ദത്തിന്റെ പ്രകടനത്തിൽ പ്രശംസയുമായി രംഗത്തെത്തിയത്.