
ബെംഗളൂരു: ഇ ഡി ഇന്ന് ബിനീഷ് കോടിയേരിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ ബെംഗളൂരു സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്.തുടർച്ചയായി 11 ദിവസമാണ് ഇ ഡി ബിനീഷിനെ ചോദ്യം ചെയ്തത്.ബിനീഷിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ എന്‍സിബിയും കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.കഴിഞ്ഞ തവണ ഇ ഡി കസ്റ്റഡി നീട്ടി കിട്ടാൻ വേണ്ടി അപേക്ഷ നൽകിയത് കൊണ്ടാണ് എന്‍സിബി അപേക്ഷ പിൻവലിച്ചത്.
ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.കസ്റ്റഡിയിലിരിക്കെ ബിനീഷ് മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചത് കോടതിയെ അറിയിച്ചേക്കും.ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും.