
ഓൺലൈൻ മാധ്യമങ്ങളെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലേക്ക് ഇനി ഓൺലൈൻ മാധ്യമങ്ങൾ കൂടി.ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകൾ ,ഒടിടി പ്ലാറ്റ്ഫോമുകളായ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് , ആമസോൺ പ്രൈം വിഡിയോ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
അച്ചടി മാധ്യമങ്ങൾ എല്ലാം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയാണ് അധികാര പരിധിയിലും ,ടെലിവിഷൻ മാധ്യമങ്ങൾ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ പരിധിയിലുമാണ്.എന്നാൽ ഡിജിറ്റൽ മാധ്യമങ്ങൾ ഇതിൽപെടില്ലായിരുന്നു.വർധിച്ചു വരുന്ന ഓൺലൈൻ പരാതികൾക്ക് ഇതുവഴി ഒരു കടിഞ്ഞാൺ വരുന്നതാണ്.
ഒടിടി പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കാൻ സ്വയംഭരണാധികാര സ്ഥാപനം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സുപ്രിംകോടതിയിൽ വന്ന ഹർജിയിൽ കേന്ദ്രസർക്കാരിന്റെ വിശദികരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഓൺലൈൻ മാധ്യമങ്ങളെ സംബന്ധിച്ച് ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തറിക്കിയത്.