
എം.സി കമറുദ്ദീൻ എംഎൽഎയെ ഫാഷൻ ജ്വല്ലറി ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡ് ചെയ്തു .അറസ്റ്റിലായ എം.സി കമറുദ്ദീൻ എംഎൽഎയെ 14 ദിവസത്തേക്കാണ് ഹോസ്ദൂർഗ് മജിസ്ട്രേറ്റ് കോടതി കമറുദ്ദീനെ റിമാൻഡ് ചെയ്തത് . ഫാഷൻ ജ്വല്ലറി ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരൻ എം.സി. കമറുദ്ദീൻ എംഎൽഎ തന്നെ എന്നാണ് സംസ്ഥാന സർക്കാർ വാദിക്കുന്നത് .
എം.സി കമറുദ്ദീൻ എംഎൽഎ ഫാഷൻ ജ്വല്ലറി ഗോൾഡ് നിക്ഷേപ തട്ടിപ്പിനായി തന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. സ്വന്തം സ്വാർത്ഥ താല്പര്യങ്ങളക്കായി എം.സി കമറുദ്ദീൻ എംഎൽഎ ചെയ്തത് ആണെന്നാണ് സർക്കാർ വാദം.പക്ഷെ തന്റെ രാഷ്ട്രീയ ഭാവി തകർക്കാനായി ഉണ്ടാക്കിയ ഒരു കേസ് ആണെന്നാണ് എം.സി കമറുദ്ദീൻ എംഎൽഎയുടെ നിലപാട് . വിവിധ സ്റ്റേഷനുകളിലായി 115 എഫ്.ഐ.ആറുകളാണ് ഇതുവരെ എം.സി കമറുദ്ദീൻ എംഎൽഎയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.