
റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കൊണ്ട് സുപ്രിംകോടതി.ആർക്കിടെക്ട അൻവായ് നായക് , അദ്ദേഹത്തിന്റെ അമ്മ കുമുദ് നായക് എന്നിവരുടെആത്മഹത്യപ്രേരണക്കേസിലാണ് റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ കഴിഞ്ഞ നവംബർ നാലിന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ ബോംബെ ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത് . ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾക്കും 50,000 രൂപ ബോണ്ടിന്റെ പുറത്താണ് ജാമ്യം അനുവദിച്ചത്.
ഒരു വക്തിയുടെ സ്വാന്ത്ര്യത്തെ ചോദ്യം ചെയുന്ന രീതിയിൽ ഉള്ള നിലപാടാണ് മുംബൈ ഹൈക്കോടതി സ്വീകരിച്ചത് എന്നും, കോടതികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടരുതെന്നും സുപ്രിം കോടതി പറഞ്ഞു. കടക്കെണിയിൽ പെട്ട കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ നടപടിയെടുക്കാത്തതെന്തെന്നും പ്രതിഭാഗം ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ, എന്തുകൊണ്ടാണ് ജാമ്യം നൽകാൻ തയാറാകാതിരുന്നതെന്നും, സുപ്രിംകോടതി മുംബൈ ഹൈക്കോടതിയോടെ ചോദിച്ചു.