
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വാഹന അപകട തന്നെയെന്ന് ഉറപ്പിച്ച സി ബി ഐ.കലാഭവൻ സോബിയും ഡ്രൈവർ അർജുൻ ബാലഭാസ്കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്നു പ്രകാശൻ തമ്പിയും എന്നിവരെയാണ് നുണ പരിശോധനയ്ക്ക് (പോളിഗ്രാഫ് ടെസ്റ്റ)വിധേയമാക്കിയത്. ഇവർ പറഞ്ഞത് നുണയാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
അപകടസമയം വാഹന ഓടിച്ചത് ബാലഭാസ്കറാണ് എന്നാണ് അർജുന്റെ മൊഴി കൊടുത്തിരുന്നത് . അപകടസ്ഥലത്ത് കലാഭവൻ സോബി കണ്ടെന്ന് പറഞ്ഞയാള്‍ ആ സമയത്ത് ബെംഗളൂരുവിലാണെന്നു സി ബി ഐ കണ്ടെത്തി,ഇതോടെ കലാഭവൻ കലാഭവൻ സോബിയുടെ മൊഴിയും നുണയാന്നെന്ന് ഉറപ്പിക്കുയാണ് സി ബി ഐ.
ബാലഭാസ്കറിന്റെ അച്ഛൻ കെ. സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു . 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു , ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.