
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനം രൂക്ഷമായി തുടർന്ന് കൊണ്ട് ഡൽഹി സംസ്ഥാനം. പരിശോധന റിപ്പോർട്ട് അനുസരിച്ചു നാലു പേരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തുന്നുണ്ട്. ഡൽഹിയിലെ ഭൂരിഭാഗം വീടുകളിലും വൈറസ് ബാധിച്ചിട്ടുണ്ട് . ഡൽഹിയിലെ മധ്യ ജില്ലകളിലാണ് രോഗബാധ രൂക്ഷം കൂടുതൽ . ഒക്ടോബർ 15 മുതൽ 21 വരെ നടത്തിയ നാലാമത് സീറോ സർവേ ഫലം അനുസരിച്ചാണ് ഇത്. ടെസ്റ്റിന് വിധേയമാക്കിയവരിൽ 25 % പേർക്കും കോവിഡ് ആന്റിബോഡി രൂപപെട്ടതായി ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് .കോവിഡ് വർധിച്ച വരുന്ന സാഹചര്യത്തിൽ നിലവിലെ ഇളവുകൾ ലഘൂകരിക്കുന്നത് വളരെയധികം സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് കോടതി സർക്കാരിനോട് ചോദിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധന് നൽകിയ കത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൂടുതൽ കിടക്കകൾ ആവശ്യപെട്ടിട്ടുണ്ട് . വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിട്ടുണ്ട്.