
മാധ്യമപ്രവർത്തകൻ കെ.എം ബഷീർനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട തൊണ്ടിമുതലായ സി ടി വി ദൃശ്യങ്ങൾ എവിടെയെന്ന് അവ്യക്തം. അന്വേഷണ സംഘത്തിന്റെ പക്കൽ ഉണ്ടായിരുന്ന ഡി വി ആർ ദൃശ്യങ്ങൾ നേരത്തെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.തൊണ്ടിമുതലായത് കൊണ്ട് ഡി വി ആർ ലെ ദൃശ്യങ്ങൾ പ്രതിയായെ ശ്രീറാം വെങ്കിട്ടരാമൻ കിട്ടാൻ ഇനിയും കാത്തിരിയ്ക്കേണ്ടി വരും .
നിലവിൽ ദൃശ്യങ്ങൾ തൊണ്ടി മുതൽ ആയത്കൊണ്ട് , അത് രേഖകൾ ആയി മാറ്റി കോടതിയിൽ ഹാജരാക്കിയാൽ മാത്രമേ പ്രതിയായെ ശ്രീറാം വെങ്കിട്ടരാമൻ ഇത് കൈമാറുള്ളു.കഴിഞ്ഞ ദിവസം കേസ് കോടതി പരിഗണിച്ചപ്പോഴാണ് പ്രതി ശ്രീറാം വെങ്കിട്ടരാമൻ അപകട ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്.പ്രോസിക്യൂഷൻ കൈമാറാൻ ബുദ്ധിമുട്ട് ഇല്ല എന്ന കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങൾ പ്രതികൾക്ക് ലഭിക്കാൻ കാലതാമസമുണ്ടാകും.