
ചെന്നൈ : ലോക്ഡൗണിനെ തുടർന്ന് അടച്ചിരുന്ന് സ്കൂളുകൾ നവംബർ 16-ന് തുറക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ ഉപേക്ഷിച്ചു.
ആദ്യ ഘട്ടത്തിന്റെ ഭാഗമായി റിസർച്ച് സെന്ററുകളൂം ,9 ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ആയിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചിരുന്നത്.
16 ന് തുറക്കാനുള്ള സർക്കാർ ഉത്തരവിന് മേൽ സമർപ്പിച്ച പൊതു താല്പര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇ ഉത്തരവ്. കോവിഡ് വ്യാപനം അതിരൂക്ഷമായ ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു തീരുമാനം രോഗ സാധ്യ്ത കൂട്ടുകയേ ഉള്ളു എന്ന കോടതി ചൂണ്ടികാണിക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുഠ എല്ലാം ഡിസംബർനു ശേഷം പരിഗണിച്ചാൽ മതിയെന്ന് കോടതി സർക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി വെട്ടികുറയ്ക്കാൻ കമ്മറ്റിയെ നിയമചെങ്കിലും തീരുമാനം ഒന്നും ആയിട്ടില്ല.