0 Comments

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഈ മാസം 17 ലേക്ക് മാറ്റി . എം. ശിവശങ്കറിനെ കോടതി ഈ മാസം 26 വരെയാണ് റിമാൻഡ് ചെയ്തത് . ശിവശങ്കർ സ്വര്ണക്കടത് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും 2018 വര്ഷം മുതൽ ഇത്തരത്തിൽ ഉള്ള കുറ്റകൃത്യങ്ങളിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ട് . സ്വപ്ന സുരേഷുമായി ചേർന്ന് മൂന്നാമത് ലോക്കർ തുടങ്ങാൻ പദ്ധതിയിട്ടിരുന്നത് ആയി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി . ശിവശങ്കർ കൃത്യമായി വരുമാനം നികുതി അടക്കുന്ന ഒരു വ്യക്തിയാണ് എന്നും , അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ഒരു രൂപയുടെ പോലും അധിക വരുമാനം ഇല്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിലവിൽ 14 ദിവസത്തെ ചോദ്യം ചെയ്തിട്ടുണ്ട് ,ചികിത്സയ്ക്കിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നും അഭിഭാഷകൻ വാദിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *