
ബെംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമേകേടുകളുമായി അറസ്റ്റിലായി ബിനീഷ് കോടിയേരി,അനൂപ് എന്നിവർ പരപ്പന അഗ്രഹാര ജയിലിൽ . കേസുമായി ബന്ധപ്പെട്ട കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് വിവരം.ഇവർക്ക് എന്ഫോഴ്സ്മെന്റ് ഡയറക്ടർ ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്.
കോവിഡ് പരിശോധനക്ക് ശേഷമാണ് ബിനീഷിനെ ഇന്നലെ രാത്രി ആശുപത്രി ജയിലിൽ നിന്നും സെല്ലിലേക്ക് മാറ്റിയത് .ഈ മാസം 18 ന് ബിനീഷിനെ കോടതിയിൽ, വീണ്ടും ഹാജരാക്കും . കേസ് വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് കേസുമായി ബന്ധമില്ലാത്തവർ കേസിൽ ഇടപെടുന്നത് തടയണമെന്ന് കോടതിയിൽ സമർപ്പിച്ച പെറ്റീഷൻ തള്ളി.അത് സാധാരണയാണെന്നനാണ് കോടതി മറുപടി.