
പോസ്റ്റ് കോവിഡ് സിൻഡ്രോം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കുന്നതായി റിപ്പോർട്ട് . കോവിഡ് സ്ഥീരീകരിച്ചവരെക്കാൾ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി വിദഗ്ധ റിപോർട്ടുകൾ . കോവിഡ് ശരീരത്തിന്റെ പ്രധാനഅവയവങ്ങളെ ഗുരുതരമായി ബാധിക്കുന്നതായും ഇത് അവഗണിക്കരുത് എന്ന ആരോഗ്യവകുപ്പും ഓർമിപ്പിക്കുന്നു.മുന്‍കരുതലിന്റെ ഭാഗമായി സർക്കാർ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.ആദ്യം ഘട്ടത്തിൽ എല്ലാ വ്യാഴാഴ്ച്ചയാണ് ഇത്തരം ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ഗുരുതരമായി ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് വേണ്ടി രണ്ടാംഘട്ട മൂന്നാംഘട്ട ക്ലിനിക്കുകളും സ്പെഷ്യലിറ്റി ക്ലിനിക്കുകളും പ്രവർത്തന സജ്ജമാക്കുന്നുണ്ട് .
പഞ്ചായത്ത് തലത്തിൽ എല്ലാ വ്യാഴാഴ്ച്ചകളിലും കൊവിഡ് വന്നുഭേദമായവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നുണ്ട് . ഗുരുതര ലക്ഷണമുള്ളവർക്ക് ഹൃദയം, ശ്വാസകോശം അടക്കം പ്രധാന അവയങ്ങളെ ഗുരുതരമായി ബാധിക്കാൻ സാധ്യത ഉള്ളതിനാൽ കോവിഡ് ചികിത്സ കഴിഞ്ഞും രണ്ടു മാസത്തേക്ക് ജാഗ്രത പാലിക്കണം എന്ന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.