
ബംഗളൂരു: തെലുങ്ക് സൂപ്പർ സ്റ്റാർ താരം ചിരഞ്ജീവിയുടെ ആർ ടി പി സി ആർ കോവിഡ് പരിശോധന ഫലം പോസിറ്റീവായി വന്നത് കിറ്റിൻറെ പിഴവ് മൂലമെന്ന് റിപ്പോർട്ട് .ചിരഞ്ജീവിക്ക് തിങ്കഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതായി റിപോർട്ടുകൾ വന്നത്.
പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ചിരഞ്ജീവി തന്നെയാണ് ട്വിറ്ററിൽ കുറിച്ചത് . പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്.
സൂപ്പർ സ്റ്റാർ താരം ചിരഞ്ജീവിയുടെ ആചാര്യയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയെന്ന് റിപ്പോർട്ട് വന്നത് . പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ നടൻ അഭ്യർത്ഥിച്ചിരുന്നു.