
അമേരിക്കയിൽ പ്രസിഡന്റ് പദവിയിൽ എത്തുന്ന രണ്ടാമത്തെ കത്തോലിക്കനാണ് ജോ ബൈഡൻ. 1960ൽ അധികാരത്തിലെത്തിയ ഡെമോക്രാറ്റ് ജോൺ എഫ് കെന്നഡിയാണ് ആദ്യ കത്തോലിക്കാൻ . അമേരിക്കയുടെ 46 മത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബൈഡനെ ആശംസകൾ അറിയിക്കുൿയായിരുന്നു ഫ്രാൻസിസ് മാർപാപ്പ . വ്യാഴാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ജോ ബൈഡനെ ഫ്രാൻസിസ് മാർപാപ്പ അഭിനന്ദിക്കുകയും ആശീർവാദിക്കുകയും ചെയ്തത് എന്ന വോയിസ് ഓഫ് അമേരിക്ക റിപ്പോർട്ട് ചെയ്യുന്നു.
ലോകത്ത് സമാധാനവും അനുരഞ്ജനവും ദാക്ഷിണ്യവും പകരാൻ ബൈഡന് കഴിയട്ടെയെന്നും ഫ്രാൻസിസ് പോപ്പ് ആശീർവാദിച്ചു .കുടിയേറ്റക്കാരുടെ ഉന്നമനത്തിനും പാവപ്പെട്ടവർക്കും കാലാവസ്ഥ വ്യതിയാന പ്രശ്ങ്ങളിലും മാർപാപ്പക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് ജോ ബൈഡനും അദ്ദേഹത്തിന്റെ ടീമും.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ബൈഡൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രാൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇൻ എന്നിവരുമായി ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു .