
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബി ജെ പി പോരിന് ഒത്തുതീർപ്പിലേക്ക് . ശോഭ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് ഈ നീക്കം . നേരത്തെ ഇത്തരത്തിൽ ഉപാധ്യക്ഷനായിരുന്ന എ.എൻ. രാധാകൃഷ്ണനെ കോർ കമ്മിറ്റി അംഗമാക്കി പ്രശ്നം പരിഹരിച്ചിരുന്നു. മറ്റൊരു നേതാവായ പി.എം. വേലായുധന്റെ കാര്യത്തിൽ ഉടൻ തീരുമാനനം ഉണ്ടാകും . എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായ ഒഴിവിൽ പി.എം. വേലായുധനെ പരിഗണികുമെന്നാണ് വിവരം.
ആർ എസ് എസ് ന്റെ സമ്മര്‍ദമാണ് ഇത്തരത്തിലൊരു നീക്കത്തിന് വഴിയിട്ടിരിക്കുന്നത് . പുതിയ ഒത്തുതീർപ്പിൽ ആർ എസ് എസ് നും തൃപ്തരാണെന്നാണ് വിവരം. പാർട്ടിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയേവരെ കൂടെ പാർട്ടി നിൽക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഒരു പക്ഷം പ്രവർത്തകർ. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം കൈ കൊള്ളുമെന്നാണ് സൂചന.