0 Comments

തിരുവനന്തപുരം∙ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയുടെ നിർദേശപ്രകാരം നൽകിയ 7 ഐ ഫോണുകളിൽ മൂന്നെണ്ണം വിജിലൻസ് പിടിച്ചെടുത്തു. യുഎഇ കോൺസുലേറ്റിലെ നറുക്കെടുപ്പിലൂടെ വിതരണം ചെയ്ത ഐ ഫോണുകളാണ് പിടിച്ചെടുത്തത്. അസി.പ്രോട്ടോകോൾ ഓഫിസർക്ക് ലഭിച്ച ഫോൺ സെക്രട്ടേറിയറ്റിലെത്തിയാണ് വിജിലൻസ് സംഘം പിടിച്ചെടുത്തത്.അസി.പ്രോട്ടോകോൾ ഓഫിസർ പൊതുഭരണ സെക്രട്ടറി വഴി ഹൗസ് കീപ്പിങ് വിഭാഗത്തിനു കൈമാറിയ ഫോൺ ആ വിഭാഗത്തിലെ അഡീ.സെക്രട്ടറിയാണ് സൂക്ഷിച്ചിരുന്നത് അതും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട് .

99,000രൂപ വിലമതിക്കുന്ന ഒരു ഐ ഫോൺ സന്തോഷ് ഈപ്പന്‍റെ കൈവശവും ,1.10ലക്ഷം വിലമതിക്കുന്ന ഒരു ഐ ഫോൺ കോൺസൽ ജനറലിനു നൽകിയെന്നും , 99,000രൂപ വിലമതിക്കുന്ന ഒരു ഐ ഫോൺ ശിവശങ്കറിനു സ്വപ്ന സമ്മാനമായി നൽകിയെന്നുമാണ് വിജിഎൻസ് കണ്ടു പിടിച്ചത്. ശേഷിക്കുന്ന ഒരു ഒഹോണിൽ ഇത് വേറെ സിം ഇട്ടിട്ടില്ലാത്തതിനാൽ ഇത് വേറെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. ലൈഫ് മിഷനിൽ കോഴ വാങ്ങിയതും, ലോക്കറിൽ സൂക്ഷിച്ചതും , ലൈഫ് മിഷനിലെ വാഹനങ്ങളുടെ യാത്രാ രേഖകൾ ഇന്ന് വിജിലൻസ് പരിശോധിക്കുന്നുണ്ട് . ലൈഫ് മിഷൻ സിഇഒ യു.വി. ജോസിന്റെ കൃത്യനിർവഹണത്തിൽ ഉള്ള വീഴ്ചയും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *