
സൂര്യ നായകനായി ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത ‘സുരറൈ പോട്ര് ’ യിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രം യാഥാർഥ ജീവിതത്തിൽ തിരയുകയാണ് പ്രേക്ഷകർ .സിനിമ റീലീസ് ചെയ്യതു മണിക്കൂറുകള്‍ക്കുള്ളില്‍ ജി.ആര് ഗോപിനാഥ് എന്ന വ്യക്തിയെ തിരഞ്ഞ ഗൂഗിൾ ഇന്ത്യഇലെ ട്രെൻഡിങ് സെർച്ചിൽ എത്തി . നവംബര്‍ 11 നാണ് സിനിമ റിലീസ് ചെയ്തത് ,അന്ന് മുതൽ ആണ് ജി.ആര് ഗോപിനാഥനെ തിരഞ്ഞു തുടങ്ങിയത് ഗൂഗിളിൽ .
ശക്തമായ ഒരു തിരിച്ചു വരവാണ് സൂര്യ ഇതിലൂടെ നടത്തിയിരിക്കുന്നത് .സുധ കൊങ്കറയാണ് സിനിമയുടെ സംവിധായകൻ. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജി.ആര്.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സുരറൈ പോട്ര്. അദ്ദേഹം എഴുതിയ ‘സിംപ്ലി ഫ്ലൈ’ എന്ന പുസ്തകത്തെ പ്രതിപാദിച്ചാണ് സിനിമ. സിനിമയിൽ പരിചയപ്പെടുത്തിയ ഡെക്കാനും ,പെരേഷ് ഗോസ്വാമിയെയും ,ജാസ് എയർലൈൻസ് ഏതെന്ന് തിരഞ്ഞവരും ഉണ്ട്. പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് കൂടുതൽ .
നടി അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായിക. സംവിധായിക സുധ കൊങ്കരയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥ. സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്സും സിഖീയ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് സിനിമ നിർമ്മിച്ചത്.