0 Comments

ജയ്‌സൽമിർ അതിർത്തിയിലുള്ള ഇന്ത്യൻ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. പ്രധാനമന്ത്രിയോടൊപ്പം ചീഫ് ഓഫ് ഡിഫൻ്‌സ് സ്റ്റാഫ് ബിപിൻ റാവത്ത്, ആർമി ചീഫ് എം.എം.നരവാനെ എന്നിവരും ആഘോഷത്തിൽ പങ്കുചേരും . കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സൈനികർക്കൊറപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുകശ്മീരിലെ ലേയിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .

ലഡാക്കിൽ ചൈനയുമായുള്ള ബന്ധം വഷളാകുന്നതിനു മുമ്പാണ് പ്രധാനമന്ത്രി ലേ സന്ദർശിച്ചത്. എങ്കിലും മോദിയുടെ ലേ സന്ദർശനവും സൈനികരുമായുള്ള കൂടിക്കാഴ്ചയും ഏറെ ചർച്ചയായിരുന്നു . കൊവിഡ് കാലമായതുകൊണ്ട് തന്നെ ആഘോഷങ്ങളെല്ലാം പരിമിതപ്പെടുത്തിയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുമായിരിക്കും അരങ്ങേറുക.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!