
കോവിഡ് വ്യാപനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴു ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്ഞ അവസാനിക്കുന്നത്. നിരോധനാജ്ഞ തുടരണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ജില്ലാകളക്ട്ടർമാർ തീരുമാനിക്കും.
രോഗവ്യാപനം കുറവുള്ള ജില്ലകളിൽ നിരോധനാജ്ഞന നീട്ടുവാനുള്ള സാധ്യതയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത്. ഇത്തരം ജില്ലകളിൽ നിയന്ത്രണങ്ങളൂടെ ഇളവുകൾ നൽകുവാനാണ് സാധ്യത.
എന്നാൽ രോഗവ്യാപനത്തിൽ കാര്യമായ കുറവ് ഉണ്ടാകാത്ത എറണാകുളം ജില്ലയിൽ നിരോധനാജ്ഞ തുടർന്നേക്കും. കോവിഡ് നിയന്ത്രണം നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ ശിക്ഷ കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചതടക്കം, കോവിഡ് രോഗനിയന്ത്രണത്തിനുള്ള എല്ലാ മാർഗ്ഗങ്ങളും സർക്കാർ കൈക്കൊള്ളുന്നുണ്ട്.