
അബുദാബി:-കോവിഡ് വ്യാപകമമായതിനെ തുടർന്ന് അടച്ചിട്ട യുഎഇ-ഒമാൻ കര അതിർത്തി നാളെ തുറക്കും.
ദേശീയ അത്യാഹിത ദുരന്ത നിവാരണ അതോറിറ്റി, വിദേശകാര്യ, രാജ്യാന്തര മന്ത്രാലയം,
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ),എന്നിവ സംയുക്തമായാണ് അതിർത്തി തുറക്കുന്നതിൽ തീരുമാനം കൈകൊണ്ടത്.
യുഎയിൽ ഒമാൻ സ്വദേശികൾ പ്രവേശിക്കുന്നതിന്
പ്രത്യേക അനുമതി എടുക്കേണ്ടതില്ല, എന്നാൽ വിദേശികൾക്ക് ഐസിഎ അനുമതി ആവശ്യമാണ്.
അതിർത്തി തുറക്കുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്താനും ചരക്കുനീക്കം ആരംഭിക്കുവാനും കഴിയും. ഒപ്പം വിനോദസഞ്ചാരവും.കോവിഡ് കാരണം നിലച്ച സൗഹൃദ സന്ദർശനവും പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.
ഒമാനിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ യുഎഇയിലേക്കും തിരിച്ചും യാത്രകൾ പതിവാണ്. ബന്ധു സന്ദർശനവും, ജോലിസംബന്ധമായും വിനോദ സഞ്ചാരത്തിനുമായാണ് പ്രധാനമായും ഈ യാത്ര.
കോവിഡ് പശ്ചാത്തലത്തിൽ യാത്രാ നടപടികൾ പൂർത്തിയാക്കാൻ അതിർത്തിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.