0 Comments

ന്യൂഡൽഹി:-കോവിഡ് ചികിത്സയിലുള്ള കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും രാജ്യസഭാ എംപിയുമായ അഹമ്മദ്പട്ടേൽ ഗുരുതരാവസ്ഥയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.എഴുപത്തൊന്നുകാരനായ
അഹമ്മദ് പട്ടേലിന് കഴിഞ്ഞമാസം ഒന്നിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗംബാധിച്ച വിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെ അറിയിച്ചിരുന്നു.

രോഗം കടുത്തതിനെ തുടർന്ന് ഒരു മാസത്തിലേറെയായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്.വൈറസ് ശ്വാസകോശത്തെയും മറ്റ് ആന്തരികഅവയവങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരംതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ വിവരം അദ്ദേഹത്തിന്റെ മകന്‍ പുറത്ത് വിട്ടത്,

”അഹമ്മദ് പട്ടേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് പോസിറ്റീവായതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതി മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ നിരീക്ഷണത്തിൽ തുടരുന്നു. സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം”മകൻ ഫൈസൽ പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചു .

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *