
ബീഹാർ തെരഞ്ഞെടുപ്പ്തോൽവി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് കപിൽസിബൽ രംഗത്ത്.തുടർച്ചയായി തിരഞ്ഞെടുപ്പ് തോൽവികൾ നേരിട്ടിട്ടും, തോൽവികളിൽ നിന്ന് പാഠം പഠിക്കുവാനും, ആത്മപരിശോധന നടത്തുവാനും പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്ന് കപിൽസിബൽ കുറ്റപ്പെടുത്തി. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ട്ടപ്പെട്ടത് ഗൗരവമായി കാണണമെന്ന് സിബൽ അഭിപ്രായപ്പെട്ടു.
ഈയടുത്ത് നടന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രിയജനതാദളും, ഇടതുപാർട്ടികളുമായി ചേർന്ന് മഹാസഖ്യമായി മത്സരിച്ചിട്ടും, കോണ്ഗ്രസ്സിന്റെ പ്രകടനം നിരാശാജനകമായിരുന്നു.ബീഹാറിൽ മഹാസംഖ്യത്തിന് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതിൽ കോൺഗ്രസ്സിന് മഹാസംഖ്യത്തിന് അകത്തു നിന്ന് തന്നെ പഴികേൾക്കേണ്ടി വന്നിരുന്നു.