
കോട്ടയം :-കോട്ടയം രാമപുരത്തു വനിതാപോലീസ് എസ്ഐയെ കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ച യുവഅഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു.
കേസ് അന്വേഷണത്തിന്റെ ഭാഗമായെത്തിയ വനിതാ എസ്. ഐയെ അസഭ്യവാക്കുകൾ പ്രയോഗിക്കുകയും, കയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുകയും, കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കോട്ടയം മരങ്ങാട്ട് സ്വദേശിയായ അഭിഭാഷകൻ വിപിൻ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഒരു കേസിന്റെ വിവരങ്ങൾ അന്വേഷിക്കുവാനെത്തിയ കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ ഡിനിക്ക് നേരെയാണ് അഭിഭാഷകന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്.