0 Comments

വാഷിങ്ടൻ∙:-അമേരിക്കന്‍ ബയോടെക്നോളജി കമ്പനിയായ
മോഡേർണയുടെ കോവിഡ്–19 വാക്സീൻ 94.5% ഫലപ്രദമാണെന്ന് റിപ്പോർട്ട്.
ആഭ്യന്തര ക്ലിനിക്കൽ പരീക്ഷണങ്ങളിലെ ഫലത്തിൽനിന്നുള്ള വിവരം മോഡേർണ തന്നെയാണ് പുറത്തുവിട്ടത്.
മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് പ്രതിരോധത്തിന് വാക്‌സിൻ ഫലപ്രദമെന്നു മൊഡേണ അവകാശപ്പെട്ടിരിക്കുന്നത്.

ഫൈസറിന്റെ വാക്സീനും 90 ശതമാനത്തിലധികം ഫലപ്രദമാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
ഡിസംബറിൽ ഇരു വാക്സീനുകൾക്കും യുഎസ് അടിയന്തരാനുമതി നൽകിയേക്കുമെന്നാണു റിപ്പോർട്ടുകൾ.
എംആർഎൻഎ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ രണ്ടു വാക്സീനുകളും വികസിപ്പിച്ചിരിക്കുന്നത്. കോവിഡിനെ അവസാനിപ്പിക്കാൻ കഴിയുന്ന വാക്സീൻ നമുക്ക് ലഭ്യമാകാൻ പോകുകയാണെന്ന് മോഡേർണ പ്രസിഡന്റ് സ്റ്റീഫൻ ഹോഗ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു.മോഡേർണയുടെ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് വൈദ്യശാസ്ത്രലോകം സ്വീകരിച്ചത്. മൊഡേണയില്‍ നിന്നുളള വാര്‍ത്ത വളരെയധികം ഉത്സാഹമുണര്‍ത്തുന്നതാണെന്നും അടുത്ത കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ ലഭ്യമാകുമെന്ന ശുഭാപ്തി വിശ്വാസം ഉയര്‍ത്തുന്നതാണെന്നും ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫസര്‍ പീറ്റര്‍ ഓപണ്‍ഷാ പറഞ്ഞു.

‘പ്രായപൂര്‍ത്തിയായ, വെല്ലുവിളികള്‍ നേരിടുന്ന, വയോധികരുള്‍പ്പടെയുളള യുഎസിലെ 30,000 പേരില്‍ നടത്തിയ ട്രയലുകളുടെ അടിസ്ഥാനത്തിലുളളതാണ് മൊഡേണയുടെ പ്രസ് റിലീസ്. കോവിഡ് 19 ദോഷകരമായി ബാധിക്കുന്ന ദുര്‍ബല വിഭാഗങ്ങളില്‍ പോലും കോവിഡ് വാക്സിന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നുളളത് നമുക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.’ പ്രൊഫസര്‍ പറയുന്നു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!