
എസ്എൽഏഴാം സീസണിന് വെള്ളിയാഴ്ച്ച തുടക്കം.എസ് എൽ ഏഴാം സീസണ് നവംബർ 20,വെള്ളിയാഴ്ച്ച കൊടി ഉയരുകയായി.
ഇത്തവണ എല്ലാ മത്സരങ്ങളും ഗോവയിലാണ് നടക്കുന്നത്.നവംബർ 20ന് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്, നിലവിലെ ചാമ്പ്യൻമാരായ,എ.ടി.കെ മോഹൻ ബഗാനെ നേരിടും,
പുതിയതായി ഐഎസ്എല്ലിൽ പ്രവേശനം ലഭിച്ച കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ്ബംഗാൾ ഉൾപ്പടെ പതിനൊന്ന് ടീമുകളാണ് ഈ സീസണിൽ മാറ്റുരക്കുന്നത്.ഗാരിഹൂപ്പർ,വിൻസെന്റ്, സിഡോ, ഫക്കുണ്ടോപെരേര തുടങ്ങിയ മികച്ച വിദേശതാരങ്ങളെ ഉൾപ്പെടുത്തിയാണ്, കേരളാബ്ലാസ്റ്റേഴ്സ് കിബുബികുനയുടെ പരിശീലനത്തിൽ കിരീടപ്രതീക്ഷയോടെ ഇത്തവണ ഗോവയിലേക്ക് വണ്ടികയറുന്നത്.