
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ദലീമജോജോ ഇത്തവണയും മത്സരരംഗത്ത്.നിലവിൽ ആലപ്പുഴ ജില്ലാപഞ്ചായത്ത് അരൂർ ഡിവിഷനിലെ ജനപ്രധിനിധിയായ ദലീമ, ഇത്തവണയും അരൂരിൽ നിന്ന് തന്നെയാണ് ഇടതുമുന്നണി സ്ഥാനാർഥിയായി ആലപ്പുഴ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.
കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതിയിൽ മൂന്ന് വർഷക്കാലത്തോളം ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷ പദവിയും ദലീമ വഹിച്ചിരുന്നു.