0 Comments

മുംബൈ :-വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനം മുതൽ ഇന്ത്യൻക്രിക്കറ്റ് ടീം പുതിയ ജെഴ്സിയിലാകും കളത്തിലിറങ്ങുക.2006 മുതൽ ഇന്ത്യൻ ടീമിന്റെ ജഴ്സി സ്പോൺസർമാരായിരുന്ന നൈക്കിക്ക് പകരം എം.പി. എല്ലുമായി (മൊബൈൽ പ്രിമിയർ ലീഗ് ) മൂന്ന് വർഷത്തെ കരാറിലാണ് ബിസിസിഐ ഒപ്പുവെച്ചിരിക്കുന്നത്.
2023 ഡിസംബർ വരെയാണ് പുതിയ കരാറിന്റെ കാലാവധി.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം, അണ്ടർ 19 ക്രിക്കറ്റ് ടീം എന്നിവയുടെയും സ്പോൺസർഷിപ്പും എം. പി. എല്ലിനാണ്.മൊബൈൽ ക്രിക്കറ്റ് ഗെയിം അപ്ലിക്കേഷനായ എംപിഎൽ നേരുത്തെ ഇന്ത്യൻ പ്രിമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ബാംഗ്ലൂർ റോയൽചലഞ്ചേഴ്സ് എന്നീ ടീമുകളുടെയും സ്പോൺസർമാരായിരുന്നു.

Author

vaishnavikylm@gmail.com