
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് മൂന്നാംഘട്ടത്തിന്റെ തീവ്രഘട്ടം അവസാനിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു. ദേശീയ തലസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു.
ഈ ഘട്ടത്തിൽ ഗുണമൊന്നും ചെയ്യാത്തതിനാൽ ഡൽഹിയിൽ ഇനി ലോക്ഡൗൺ ഏർപ്പെടുത്തുകയില്ല മാസ്ക് ധരിക്കുകയാണ് പ്രധാനം. കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രഘട്ടത്തെ ഡൽഹി പിന്നിട്ടിരിക്കുന്നുവെന്നും സത്യേന്ദ്ര ജയിൻ പറഞ്ഞു.