
എറണാകുളം :-എൻഫോഴ്സ്മെന്റ് ഡയറക്ട്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 29 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.ശിവശങ്കറിനു ജാമ്യം നല്കിയാൽ കേസ് അട്ടിമറിക്കപ്പെടാനും, ശിവശങ്കർ ഒളിവിൽ പോകുവാനും സാധ്യതയുണ്ടെന്ന ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.