
കൊൽക്കത്ത: കൊൽക്കത്തയിൽ ഈ മാസം പന്ത്രണ്ടിന് നടന്ന കാളിപൂജയിൽ പങ്കെടുത്തതിന്റെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കീബ് അൽ ഹസന് നേരെ വധഭീഷണി.
കാളിപൂജയിൽ പങ്കെടുത്ത വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഒരു യുവാവ് ഫേസ്ബുക്ക് ലൈവിലൂടെയാണ് താരത്തെ വെട്ടിനുറുക്കുമെന്ന് ഭീഷണി മുഴക്കിയത്,കാളിപൂജയിൽ പങ്കെടുത്ത വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഒരു യുവാവ് ഫേസ്ബുക്ക് ലൈവിലൂടെയാണ് താരത്തെ വെട്ടിനുറുക്കുമെന്ന് ഭീഷണി മുഴക്കിയത്,കാളിപൂജയിൽ പങ്കെടുത്തതിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി വ്യാപകമായി താരത്തിന് നേർക്ക് വിമർശനമുയർന്നതോടെ, താരം മാപ്പപേക്ഷയുമായി രംഗത്ത് വന്നിട്ടുണ്ട്.ഈ സംഭവത്തിന്റെ പേരിൽ മുസ്ലിം സമുദായത്തിൽ ആരുടെയെങ്കിലും മതവികാരം വൃണപെട്ടിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നതായി ഷാക്കീബ് പറഞ്ഞു.