
ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. ഇന്ത്യ – യു.എസ് ബന്ധം ശക്തമായി കൊണ്ടു പോകുമെന്ന് പറഞ്ഞ മോദി ജോ ബൈഡനെ അഭിനന്ദിക്കുകയും ചെയ്തു. കൊവിഡ് വ്യാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോ ബൈഡന് മോദി ഉറപ്പു നല്‍കുകയും ചെയ്തു.
നിയുക്ത വൈസ് പ്രസിഡന്റ് കമലഹാരിസിനെയും മോദി അനുമോദിച്ചു. കമലയുടെ വിജയം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് അഭിമാനകരമാണെന്ന് മോദി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധന്ധം ശക്തമാക്കുന്നതിന് കമലാ ഹാരിസിന്റെ വിജയം ഇടയാക്കും, മോദി മറ്റൊരു ട്വീറ്റിൽ ചൂണ്ടിക്കാട്ടി. നേരത്തെ ട്രംപിനെ വീണ്ടും വിജയിപ്പിക്കണമെന്ന് മോദി അമേരിക്കയിലെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. ട്രംപ് സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം.