
കൊച്ചി: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മുതല്‍ അഞ്ച് വരെ ചോദ്യം ചെയ്യാനാണ് അനുമതി. സ്വര്‍ണക്കടത്തു കേസില്‍ പി.എസ്. സരിത്, സ്വപ്ന സുരേഷ് എന്നിവരെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിനും കോടതി അനുമതി നൽകിയിട്ടുണ്ട്.
ഇഡിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണു കസ്റ്റംസ് രണ്ടു പേരെയും ചോദ്യംചെയ്യാന്‍ അനുമതി ചോദിച്ചത്. ശിവശങ്കറുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തി സരിത്തും സ്വപ്നയും നിരവധി തവണ സ്വര്‍ണം കടത്തിയെന്നാണ് ഇഡിയുടെ നിഗമനം. കേസിലെ ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചു.
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ആണ് ശിവശങ്കര്‍. നേരത്തെ ഇതേ കേസില്‍ സ്വപ്നയെ ചോദ്യം ചെയ്തപ്പോള്‍ ലൈഫ് മിഷനില്‍ കോഴ വാങ്ങിയത് ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന മൊഴി നല്‍കിയിരുന്നത്.