
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിന് വെള്ളിയാഴ്ച്ച (നവംബര്‍ 20) കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എടികെ മോഹന്‍ ബഗാന് എഫ്സി മത്സരത്തിലൂടെ തുടക്കമാവും.കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 11 ക്ലബുകളാണ് ഐഎസ്എല്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. സ്പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാള്‍ ആണ് ഐഎസ്എല്ലിൽ പുതിയതായി എത്തുന്ന ടീം. ഒപ്പം മോഹന്‍ ബഗാനുമായി ലയിച്ച എടികെ, ‘എടികെ മോഹന്‍ ബഗാന് എഫ്സി’എന്ന പേരിൽ അറിയപ്പെടും.
11 ക്ലബുകള്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പുതിയ സീസണില്‍ മത്സരങ്ങളുടെ എണ്ണത്തിലും മാറ്റം വരും.കഴിഞ്ഞതവണ 95 മത്സരങ്ങളായിരുന്നു ഐഎസ്എല്ലില്‍ നടന്നതെങ്കിൽ ഇത്തവണ മൊത്തം 115 മത്സരങ്ങളാണ് നടക്കുക.പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ള നാലു ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടുക.
സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്ക്കിനാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം പതിപ്പിന്റെ സംപ്രേക്ഷണാവകാശം. മലയാളം ചാനലായ ഏഷ്യാനെറ്റ് പ്ലസിലും ഐഎസ്എല്‍ മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഗോവയിലെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഐഎസ്എല്‍ പൂര്‍ണായും നടക്കുക. കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.