
ജമ്മു ഉധംപൂരിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപം സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ടോള്‍ പ്ലാസയ്ക്കുനേരെ വെടിയുതിര്‍ത്ത നാലുഭീകരരെ വധിച്ചു. ഇവര്‍ ട്രക്കില്‍ ശ്രീനഗറിലേക്ക് പോവുകയായിരുന്നു.സൈന്യവും സി ആർ പി എഫും സംയുക്തമായാണ് ഓപ്പറേഷനു നേതൃത്വം നൽകിയത്
ഭീകരർ ജയ്ഷെമുഹമ്മദ് സംഘടനയിലെ അംഗങ്ങളെന്നാണ് വിവരം .ഏറ്റുമുട്ടലിനെ തുടർന്ന് ജമ്മു – ശ്രീനഗര്‍ ദേശീയപാത അടച്ചു.