0 Comments

സി.ബി.ഐക്ക് അന്വേഷണങ്ങളിലേക്ക് കടക്കാൻ സംസ്ഥാന സർക്കാരുകളുടെ അനുമതിവേണമെന്ന് സുപ്രീം കോടതി. സി.ബി.ഐയുടെ അന്വേഷണ പരിധി സംസ്ഥാനങ്ങളുടെ അംഗീകാരമില്ലാതെ നീട്ടാനാവില്ലെന്നും കോടതി അറിയിച്ചു. അഴിമതി കേസിൽ പ്രതികളായിട്ടുള്ള ഉത്തർപ്രദേശിലെ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇത്തരത്തിൽ ഉത്തരവിറക്കിയിരിക്കുന്നത്.

ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ഈ ഉത്തരവ് ഏറെ വിലപ്പെട്ടതണ്. സി.ബി.ഐക്ക് നൽകിയിട്ടുള്ള പൊതുഅനുമതി കേരളം, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്. മിസോറാം എന്നീ സംസ്ഥാനങ്ങൾ പിൻവലിച്ചിരുന്നു.

നിയമപ്രകാരം, അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ സമ്മതം നിർബന്ധമാണ്, മാത്രമല്ല സി.ബി.ഐയുടെ അധികാരപരിധി നീട്ടാൻ സംസ്ഥാനത്തിൻ്റെ സമ്മതമില്ലാതെ കേന്ദ്രത്തിന് കഴിയുകയില്ലെന്നും ഭരണഘടനയുടെ ഫെഡറൽ ഘടനയുമായി നിയമം ബന്ധപ്പെട്ട് കിടക്കുന്നു എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.എം. ഖൻവിൽക്കർ, ബി.ആർ. ഗവായ് എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.

സി.ബി.ഐയുടെ അധികാരങ്ങളും അധികാരപരിധിയും കേന്ദ്ര ഭരണപ്രദേശങ്ങൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ വകുപ്പ് അഞ്ച് കേന്ദ്ര സർക്കാരിന് അനുകൂലമാണെങ്കിലും സംസ്ഥാനത്തിൻ്റെ അനുമതിയില്ലാതെ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *