0 Comments

പാലാരിവട്ടം പാലം അഴിമതികേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി.നാഗേഷ്  അറസ്റ്റിലായി.വിജിലൻസാണ് നാഗേഷിനെ അറസ്റ്റ് ചെയ്തത്  പാലത്തിന്റെ രൂപകൽപനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്.പാലാരിവട്ടം പാലം നിർമിക്കാൻ നൽകിയ അതെ രൂപകൽപന ജിപിടി ഇൻഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നൽകിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അനധികൃതമായി വായ്പ നൽകാൻ കൂട്ടുനിന്നെന്ന കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേർത്തിരിക്കുന്നത്. കിറ്റ്‌കോ കൺസൽട്ടന്റുമായ എം.എസ്.ഷാലിമാർ, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കൺസൾട്ടൻസിയിലെ എച്ച്.എൽ. മഞ്ജുനാഥ്, സോമരാജൻ എന്നിവരേയും കേസിൽ പ്രതികളാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!