0 Comments

അടുത്ത നാല് മാസത്തിനുള്ളിൽ ശാസ്ത്രീയമായ പരിശോധനയുടെ അടിസ്ഥാനത്തിൽ 135 കോടി ജനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യാനാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ.അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കൊവിഡ് -19 വാക്സിൻ തയ്യാറാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശാസ്ത്രീയമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് വാക്‌സിൻ വിതരണം ചെയ്യാനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോരാട്ടത്തിലേർപ്പെട്ടവർക്കും സ്വാഭാവികമായും മുൻഗണന നൽകും.’ ഒരു വെബിനാറിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.

2021 നമുക്കെല്ലാവർക്കും മികച്ച വർഷമായിരിക്കണമെന്നും വാക്സിനേഷന്‍റെ പ്രചാരണത്തിനായി വിശദമായ ആസൂത്രണം നടക്കുന്നുണ്ടെന്നും മന്ത്രി  കൂട്ടിച്ചേർത്തു.കഴിഞ്ഞ ഏതാനും മാസങ്ങളായി പകർച്ചവ്യാധിയെ ചെറുക്കാൻ വളരെ ധീരമായ ചില നടപടികളാണ് കേന്ദ്രം സ്വീകരിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൊവാക്സിൻ ഫെബ്രുവരിയിൽ പുറത്തിറങ്ങിയേക്കുമെന്ന് നേരത്തെ ഐസിഎംആർ ശാസ്ത്രജ്ഞൻ പറഞ്ഞത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാജ്യത്ത് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് വാക്സിനായ കൊവാക്സിൻ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണ്.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത് . ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 89,58,484 ആയിഉയർന്നു.  4,43,303 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *