0 Comments

സ്കോട്ടിഷ്-അമേരിക്കൻ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാർട്ടിന് 2020ലെ മാൻ ബുക്കർ പ്രൈസ്. അദ്ദേഹം രചിച്ച   ‘ഷഗ്ഗി ബെയിൻ’ എന്ന നോവലിനാണ് പുരസ്കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പരിപാടിയിലായിരുന്നു പുരസ്കാരം പ്രഖ്യാപനം നടന്നത് .

ആറ് രചനകളാണ് ഇത്തവണ പുരസ്കാരത്തിനുള്ള അവസാനഘട്ടത്തിലെത്തിയത്. ജഡ്ജസിന്റെ അഭിപ്രായം ഏകകണ്ഠമായിരുന്നുവെന്നും പുരസ്കാരം തീരുമാനിക്കാൻ വെറും ഒരു മണിക്കൂർ മാത്രമേ വേണ്ടിയിരുന്നുള്ളൂവെന്ന് ജൂറി ചെയർ മാർഗരറ്റ് ബസ്ബി പുരസ്കാര പ്രഖ്യാപന ചടങ്ങിൽ പറഞ്ഞു.

തുടർച്ചയായ 52-ാം തവണയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നോബേൽ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് മാൻ ബുക്കർ പ്രൈസ്.50,000 പൗണ്ട് ആണ് പുരസ്കാരതുക

80കളിൽ ജീവിച്ച ഒരാൺകുട്ടിയുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് പറയുന്ന ‘ഷഗ്ഗി ബെയിൻ’ ഡഗ്ലസ് സ്റ്റുവാർട്ടിന്റെ ആദ്യനോവലാണ് .  പുരസ്കാരം മരണപ്പെട്ടുപോയ തന്റെ മാതാവിന് സമർപ്പിക്കുന്നുവെന്നും വാർത്ത അതീവ സന്തോഷം നൽകുന്നുവെന്നും ഡഗ്ലസ് പ്രതികരിച്ചു.

ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്കോട്ട്ലാന്റുകാരനാണ് ഡഗ്ലസ്. 1994ൽ ജെയിംസ് കെൾമാനാണ് ആദ്യമായി ബുക്കർ പ്രൈസിന് അർഹനായ സ്കോട്ട് പൗരൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!