
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 90ലക്ഷം കടന്നു.584 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,32,162 ആയി. 84,28,410 പേർ കോവിഡിൽനിന്ന് ഇതിനോടകം മുക്തി നേടിയിട്ടുണ്ട്. ഇതിൽ 44,807 പേർക്കും കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രോഗം ബേധമായത് .
ഇതുവരെ 12,95,91,786 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,83,397 പരിശോധനകൾ നടത്തിയതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് പതിനേഴര ലക്ഷത്തിൽ അധികം പേർക്കാണ്മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ