
നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ യോഗം ചേർന്നിരുന്നു എന്ന് പോലീസ്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കെബി ഗണേഷ്കുമാർ എംഎൽഎയുടെ സഹായി ബി. പ്രദീപ്കുമാർ യോഗത്തിൽ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കാസർകോട്ടുനിന്ന് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികൾ ആരെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.സാക്ഷിയെ സ്വാധീനിക്കാൻ പ്രത്യേക ഫോണും സിം കാർഡുമെടുത്തിരുന്നു.സിം കാർഡ് ലൊക്കേഷൻ കാസർകോടായിരുന്നെന്നതും പ്രധാനപ്പെട്ട വിവരമാണ്.