0 Comments

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിൻ്റെ അവസാനഘട്ട പരീക്ഷണം ആരംഭിച്ചു.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച്  ഭാരത് ബയോടെക് എന്ന കമ്പനി വികസിപ്പിച്ച വാക്സിനാണ് കോവാക്സിന്‍. കോവാക്സിന്റെ അവസാനഘട്ട പരീക്ഷണമാണ് ഇന്ന് തുടങ്ങിയത്. ഇതാദ്യമായാണ് ഇന്ത്യയില്‍ വികസിപ്പിച്ച ഒരു കോവിഡ് വാക്സിന്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക് എത്തുന്നത് .ഹരിയാന ആരോഗ്യമന്ത്രി അനില്‍വിജ് ആദ്യഡോസ് സ്വീകരിച്ചു. 26000 പേരിലാണ് അവസാനഘട്ട പരീക്ഷണം നടത്തുക.

 

അതേസമയം ഓക്സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ മുതിർന്നവരിൽ 99 ശതമാനം വിജയമെന്ന് രണ്ടാംഘട്ട പരീക്ഷണ ഫലം പുറത്തുവന്നത്തിലൂടെ വ്യക്തമായി . 60 വയസിനു മുകളിലുള്ളവരിൽ നടത്തിയ പരീക്ഷണതിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചത്. വൈറസിനെ ചെറുത്തുനിൽക്കാനുള്ള ആന്റി ബോഡികൾക്കൊപ്പം രോഗപ്രതിരോധശേഷി കൂടുതൽകാലം നിലനിർത്തുന്ന ടി കോശങ്ങളും വാക്‌സിൻ സ്വീകരിച്ചവരില്‍ കണ്ടെത്തിതയായി പ്രസിദ്ധീകരണത്തിൽ പറയുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!