
രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ ജോസ് പക്ഷത്തിന് കോടതി അനുമതി നൽകിയതിലൂടെ സത്യം ജയിച്ചെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. നുണപ്രചരണങ്ങളുമായി രംഗത്തെത്തിയവർക്കുള്ള തിരിച്ചടിയാണ്കോടതി വിധിയെന്നും ഇത് എല്‍ഡിഎഫിന്റെയും കൂടി വിജയമാണെന്നും ജോസ് കെ.മാണി പറഞ്ഞു.
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം ഹൈക്കോടതി ശരിവച്ചു. പി.ജെ.ജോസഫിൻ്റെ ഹര്‍ജി തള്ളിയാണ് കോടതി രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകിയത് . ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് ‘രണ്ടില’ ചിഹ്നത്തില്‍ മല്‍സരിക്കാം.