
രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് രാജ്യത്ത് എണ്ണവില വർധിപ്പിച്ചത്.ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 22 പൈസയും കൂടി.ഇതോടെ ഡൽഹിയിൽ പെട്രോൾ വില 81.06 രൂപയിൽനിന്ന് 81.23 രൂപയായി. ഡീസലിന് ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 81.68 രൂപയാണ് . ഡീസലിനാകട്ടെ 74.85 രൂപയും.
ആഗോള വിപണിയിൽ അസംസ്കൃത വിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിയിലെ എണ്ണ വില വർദ്ധനവിന് കാരണമായ് പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ബിഹാറിലെ തിരഞ്ഞെടുപ്പുകാരണമാണ് വിലവർധന ഇത്ര കാലം നിർത്തിവെച്ചതാണെന്നും ആരോപണമുയർന്നിരുന്നു.