
ഇന്ത്യൻ സൂപ്പർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. എടികെ മോഹൻ ബഗാനോട് 1 ഗോളിനാണ് ടീമിൻെറ പരാജയം. ATK മോഹൻ ബഗാനുവേണ്ടി റോയ് കൃഷ്ണയാണ് വിജയഗോൾ നേടിയത്. അവസാന നിമിഷങ്ങളിൽ കിബു വികുനയുടെ സംഘം പൊരുതിക്കളിച്ചെങ്കിലും സമനില പിടിക്കാൻ സാധിച്ചില്ല.
മത്സരത്തിൻെറ ആദ്യപകുതി ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ഇരുടീമുകൾക്കും ലഭിച്ചത്. പ്രതിരോധത്തിലൂന്നിയ കളിയാണ് ആദ്യപകുതിയിൽ കാണാനായത്. എടികെയുടെ റോയ് കൃഷ്ണയ്ക്ക് കിട്ടിയ ഒരവസരം പാഴായിപ്പോയത് എടികെയ്ക്ക് വലിയ തിരിച്ചടിയായി.
ഇത്തവണ പുതിയ പരിശീലകന് കീഴിൽ വലിയ പ്രതീക്ഷയോടെയാണ് ടീം ഇറങ്ങിയത്. കഴിഞ്ഞ സീസണിൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെയെ നേരിട്ടപ്പോൾ കേരള ടീമിനായിരുന്നു വിജയം.