0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നു. ബാർ കോഴ കേസിലാണ് അന്വേഷണം നടക്കാൻ സാധ്യത.രമേശ് ചെന്നിത്തലയോടൊപ്പം വി എസ് ശിവകുമാർ ,കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുക. ബാർ കോഴ കേസിൽ ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഗവർണറുടേയും സ്പീക്കറുടേയും അനുമതി തേടിയ ശേഷം അന്വേഷണം ആരംഭിക്കും .

കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കെഎം മാണിക്കെതിരായ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്നും ബിജുരമേശ് ആരോപിച്ചിരുന്നു. വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസും ക്രൈംബ്രാഞ്ചും ആരോപണം പരിശോധിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *