0 Comments

കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ  മന്ത്രിമാർക്കെതിരെ കേരളത്തിന് പുറത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി.

200 എക്കറിലധികം ഭൂമി കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സമ്പാദിച്ചിട്ടുണ്ട് എന്നാണ് മന്ത്രിമാർക്കെതിരായ ആരോപണം. കേരളത്തിലെ രണ്ട് മന്ത്രിമാരാണ് ഇത്തരത്തിൽ സ്വത്ത് സമ്പാദനം നടത്തിയിരിക്കുന്നത്. സിന്ധുദുർഗ് ജില്ലയിലെ റവന്യു അധികാരികളോട് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മന്ത്രിമാർ ആരൊക്കെയാണെന്ന വിവരം നിലവിൽ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

പ്രാഥമിക അന്വേഷണത്തിൽ ഇടപാട് സ്ഥിരീകരിച്ചാൽ മന്ത്രിമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. മഹാരാഷ്ട്രയിലാണ് കേസ് രജിസ്റ്റർ ചെയ്യുക.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *