0 Comments

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകളുടെ ഭാഗമായാണ് ഉച്ചയ്ക്ക് 1.40 ഓടെ അമിത് ഷാ ചെന്നൈയിൽ എത്തിയത്.അമിത് ഷായെ സ്വീകരിക്കാൻ മുഖ്യമന്ത്രി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ബിജെപി നേതാക്കള്‍ എന്നിവര്‍ എത്തിയിരുന്നു.

സംസ്ഥാനത്ത് ബിജെപിയുടെ വെട്രിവേല്‍ യാത്ര പുരോഗമിക്കുകയാണ്. വേല്‍യാത്ര അണ്ണാ ഡിഎംകെ സര്‍ക്കാര്‍ തടഞ്ഞത് ബിജെപിയുമായുള്ള സഖ്യത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഇടയാക്കിയിരുന്നു. ബിജെപി യോഗത്തിന് ശേഷം അമിത് ഷാ പങ്കെടുക്കുന്ന എന്‍ഡിഎ യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ .

സംസ്ഥാനത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം നിര്‍ണായക രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കും. രജനികാന്ത്-അമിത് ഷാ കൂടിക്കാഴ്ച നീളാനാണ് സാധ്യത. ഇരുവരുടെയും ഓഫീസ് കൂടിക്കാഴ്ചയുടെ സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല.

സ്റ്റാലിനുമായി ഇടഞ്ഞുനില്‍ക്കുന്ന അളഗിരി അമിത് ഷാ യുമായി നാളെ കൂടിക്കാഴ്ച നടത്താനാണ് സാധ്യത. .ഇതിനിടെ അളഗിരിയുടെ അടുത്ത അനുയായിയും മുന്‍ ഡിഎംകെ എംപിയുമായ കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *