
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ഇന്ന് മുംബൈ എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും .വൈകിട്ട് 7.30 ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ വര്‍ഷം ഒന്‍പതാം സ്ഥാനത്ത് സീസണ് അവസാനിപ്പിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇത്തവണ സർവ്വ സന്നാഹത്തോടെയാണ് ഇറങ്ങുന്നത്.ജെറാര്‍ഡ് ന്യൂസാണ് നോര്‍ത്ത് ഈസ്റ്റിന്റെ പരിശീലകന്.
മറുഭാഗത്ത് മുംബൈ എഫ്.സി മികച്ച ടീമിനെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അമരീന്ദര്‍ സിങ്, മുഹമ്മദ് റാക്കിബ്, ഹെര്‍നാന്‍ സന്താന, മുന്‍ ബ്ലാസ്റ്റേഴ്സ് താരം ബര്‍ത്തലോമ്യു ഓഗ്ബെച്ചെ, റായ്നിയര്‍ ഫെര്‍ണാണ്ടസ്, ഹ്യൂഗോ ബൗമൗസ്, ആദം ലെ ഫോണ്ട്രെ, റൗവ്ളിന് ബോര്‍ഗെസ് തുടങ്ങിയവര്‍ അണിനിരക്കുന്ന ടീം ശക്തമാണ്. മുംബൈയും 4-2-3-1 ഫോര്‍മേഷനിലാകും കളിക്കുക. ഒഗ്ബെച്ചെയായിരിക്കും ടീമിനെ നയിക്കുക.സെര്‍ജിയോ ലൊബേറയാണ് മുംബൈയുടെ പരിശീലകൻ
ശുഭാശിഷ് റോയ്, അശുതോഷ് മെഹ്ത, ബെഞ്ചമിന്‍ ലാംബോട്ട്, ബ്രിട്ടോ, ഖാസ കമാറ, ഫെഡെറിക്കോ ഗലേഗോ, ക്വെസി അപ്പിയ, ഇഡ്രിസ സില്ല എന്നിവര്‍ അണിനിരക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 4-2-3-1 ഘടനയിലാകും കളിക്കുക.