0 Comments

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. ‘കൊ വിന്‍’ എന്നാണ് ആപ്ലിക്കേഷന് നൽകിയിരിക്കുന്ന പേര്.

കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുക. വിവരങ്ങള്‍ താഴെ തട്ടില്‍ നിന്ന് വേഗത്തിൽ അധികൃതര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

വാക്‌സിന്‍ നല്‍കുന്ന ആള്‍, വാക്‌സിന്‍ നല്‍കുന്നതിന്റെ സമയക്രമം, ലൊക്കേഷന്‍ എന്നിവയും ആപ്ലിക്കേഷനിലൂടെ അറിയാം. ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന ഇമ്യൂണൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ആപ്ലിക്കേഷനില്‍ ലഭ്യമാകും. രാജ്യത്തെമ്പാടുമുള്ള 28,000 വാക്‌സിന്‍ സ്റ്റോറേജ് സെന്ററുകളിലെ വാക്‌സിന്‍ സ്റ്റോക്കിനെ കുറിച്ചും ആപ്ലിക്കേഷനില്‍ വിവരങ്ങളുണ്ടാകും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!